40,000 പട്ടികജാതി കുടുംബങ്ങള്‍ക്കും 12,000 പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും വീട്
തിരുവനന്തപുരം: 2021-2022 വർഷം ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി 40,000 പട്ടികജാതി കുടുംബങ്ങൾക്കും 12,000 പട്ടികവർഗ കുടുംബങ്ങൾക്കും വീട് നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതിനായി 2080 കോടി രൂപയാണ് വകയിരുത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസത്തിന് പട്ടികജാതി വിഭാഗത്തിന് 387 കോടി രൂപയും പട്ടികവർഗ വിഭാഗത്തിന് 121 കോടി രൂപയും വകയിരുത്തി.