45നുമേൽ പ്രായമായവർക്ക് നാളെമുതൽ കോവിഡ് വാക്സിൻ
തിരുവനന്തപുരം:45 വയസ്സിനുമേൽ ഉള്ളവർക്കുള്ള കോവിഡ് പ്രതിരോധ മരുന്നുവിതരണം നാളെ തുടങ്ങും.
കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്തും വാക്സിനേഷൻകേന്ദ്രങ്ങളിൽ നേരിട്ടെത്തിയും മരുന്ന് സ്വീകരിക്കാം. ആധാർ, ഡ്രൈവിങ് ലൈസൻസ്, പാൻകാർഡ്, പാസ്പോർട്ട്, പെൻഷൻ പാസ്ബുക്ക്, എൻ.പി.ആർ. സ്മാർട്ട് കാർഡ്, വോട്ടർ ഐ.ഡി. എന്നിവയിലേതെങ്കിലും തിരിച്ചറിയൽകാർഡ് കൈയിൽ കരുതണം. ഒരേ മൊബൈൽ നമ്പർ ഉപയോഗിച്ച് നാലുപേർക്കുവരെ കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാം.