5ജി സേവനങ്ങൾ അടുത്ത വർഷത്തോടെ ലഭ്യമാകുമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്.
ന്യൂഡൽഹി: 5ജി സേവനങ്ങൾ അടുത്ത വർഷത്തോടെ ലഭ്യമാകുമെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. നാല് മെട്രോ നഗരങ്ങൾ ഉൾപ്പെടെ 13 നഗരങ്ങളിലാണ് ആദ്യം സേവനം ലഭ്യമാകുകയെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
5ജി സേവനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്, ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവ 5ജി ട്രയൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഗുരുഗ്രാം, ബാംഗ്ലൂർ, കോൽക്കത്ത, മുംബൈ, ചണ്ഡീഗഡ്, ഡൽഹി, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലക്നോ, പൂനെ, ഗാന്ധി നഗർ എന്നീ നഗരങ്ങളിലാണ് ട്രയൽ സൈറ്റുകൾ സ്ഥാപിച്ചത്. ഈ വലിയ മെട്രോ നഗരങ്ങളിലായിരിക്കും അടുത്ത വർഷം ആദ്യം 5ജി സേവനങ്ങൾ ലഭിക്കുകയെന്നും പ്രസ്താവനയിൽ പറയുന്നു.