50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ല,കേരള പൊലീസ് നിർദേശം വെബ്സൈറ്റിൽ


ശബരിമല: 50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ലെന്ന നിര്‍ദേശവുമായി കേരള പൊലീസ്. ശബരിമല ദര്‍ശനത്തിനുള്ള ഓണ്‍ലൈന്‍ സംവിധാനമായ വിര്‍ച്വല്‍ ക്യൂ ബുക്കിംഗിനായുള്ള നിര്‍ദേശത്തിലാണ് പൊലീസ് പ്രസ്‌തുത നിര്‍ദേശം കൂടി ചേര്‍ത്തിരിക്കുന്നത്.

ഗൈഡ്‌ലൈന്‍സ് (മാര്‍ഗനിര്‍ദേശങ്ങള്‍) എന്ന ലിങ്കിലാണ് കൊവിഡ് മാര്‍ഗ നിര്‍ദേശത്തിന്റെ മൂന്നാതായി 50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ലെന്ന് ചേര്‍ത്തിട്ടുള്ളത്. 50 വയസില്‍ താഴെയുള്ള സ്ത്രീകളെയോ മറ്റ് ലിംഗക്കാരെയോ, 65 വയസിന് മുകളിലുള്ള സ്ത്രകളെയോ ശബരിമലയില്‍ ദര്‍ശനത്തിന് അനുവദിക്കില്ല എന്നാണ് നിര്‍ദേശം.