51-കാരിയുടെ മരണം കൊലപാതകം

തിരുവനന്തപുരം: കാരക്കോണത്ത് 51-കാരിയുടെ മരണം കൊലപാതകമെന്ന് പോലീസ്. മരിച്ച ശാഖയെ ഭർത്താവ് അരുൺ(26) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ വിശദീകരണം.

ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തിൽനിന്ന് ഷോക്കേറ്റെന്നായിരുന്നു ഭർത്താവ് അരുണിന്റെ മൊഴി.

എന്നാൽ സമീപവാസികളും മറ്റുള്ളവരും മരണത്തിൽ സംശയമുന്നയിച്ചതോടെ പോലീസ് അരുണിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് മണിക്കൂറുകളോളം ഇയാളെ ചോദ്യംചെയ്തതിനൊടുവിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

സമ്പന്നയായ ശാഖയും 26-കാരനായ അരുണും പ്രണയത്തിനൊടുവിൽ വിവാഹിതരായെന്നാണ് നാട്ടുകാർ നൽകുന്നവിവരം. വാഹത്തിന് പിന്നാലെ ദമ്പതിമാർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് ശാഖയുടെ വീട്ടിലെ ഹോംനഴ്സ് വെളിപ്പെടുത്തി.

വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി. നേരത്തെ വീട്ടിലെ വൈദ്യുതമീറ്ററിൽനിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേൽപ്പിക്കാൻ ശ്രമിച്ചിരുന്നതായും രേഷ്മ വെളിപ്പെടുത്തി