8 വയസ്സുകാരിയെ പീഡിപ്പിച്ച 91 വയസ്സുകാരനെ റിമാൻഡ് ചെയ്തു

കൊട്ടിയം: 8 വയസ്സുകാരിയെ പീഡിപ്പിച്ച 91 വയസ്സുകാരനെ പോക്സോ നിയമ പ്രകാരം റിമാൻഡ് ചെയ്തു. മുഖത്തല കിഴവൂർ സ്വദേശി കാസിംകുഞ്ഞ്(91)ആണ് റിമാൻഡിലായത്. വീടിനു സമീപം ട്യൂഷൻ പഠിക്കാൻ വന്ന കുട്ടിയെയാണ് ഇയാൾ സൗഹൃദം നടിച്ചു പീഡിപ്പിച്ചത്. 

കുട്ടിയുടെ മാതാവ് ജില്ലയ്ക്കു പുറത്താണ് താമസം. അടുത്തിടെ കുട്ടി മാതാവിന്റെ വീട്ടിലെത്തിയപ്പോൾ കടുത്ത പനിയും ശാരീരിക അസ്വസ്ഥതയും പ്രകടിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സിച്ചപ്പോഴാണു പീഡന വിവരം പുറത്തു വന്നത്