9 ജില്ലകളിൽ ഇന്ന് മഴയ്ക്ക് സാധ്യത.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം നിലനിൽക്കുന്നു. ഈ പശ്ചാത്തലത്തിൽ മധ്യ തെക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു

സംസ്ഥാനത്ത് 9 ജില്ലകളിലാണ് ഇന്ന് മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരിക്കുന്നത്.