മൊബൈൽ ഫോണിൽ വലിയ ശബ്ദത്തോടുകൂടി സന്ദേശം; ഭയപ്പെടേണ്ട

ഇന്ന് കേരളത്തിലെ എല്ലാ ഫോണുകളും ഒരു പോലെ ശബ്ദിക്കും. എന്നാൽ ഇതിൽ പരിഭ്രാന്തരാകേണ്ടന്നാണ് അധികൃതർ പറയുന്നത്. നോട്ടിഫിക്കേഷൻ ശബ്ദത്തിന് ഒപ്പം നിങ്ങൾക്ക് ഒരു മുന്നറിയിപ്പ് സന്ദേശവും ലഭിക്കും.

പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ അറിയിക്കാനും സുരക്ഷാ മുൻകരുതലെടുക്കാനും സഹായിക്കുന്ന സെൽ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിന്റെ പരീക്ഷണമാണ് നടക്കുക. മൊബൈൽ റീചാർജ് ചെയ്യുമ്പോഴും മറ്റും അലർട്ട് ബോക്‌സിനു സമാനമായി ലഭിക്കുന്ന സന്ദേശമാണ് സെൽ ബ്രോഡ്കാസ്റ്റ്. ഇതിന് മുന്നോടിയായി ഇത്തരത്തിലൊരു പരീക്ഷണം നടക്കുന്നുണ്ടന്ന് ചൂണ്ടിക്കാട്ടി നിങ്ങളുടെ ഫോണുകളിലേക്ക് സന്ദേശം ഉടൻ എത്തും.

പ്രധാന അറിയിപ്പ്: വ്യത്യസ്തമായ ശബ്ദവും വൈബ്രേഷനും ഉള്ള ഒരു അടിയന്തര സാഹചര്യത്തെക്കുറിച്ച് നിങ്ങളുടെ മൊബൈലിൽ ഒരു പരീക്ഷണ സന്ദേശം ലഭിച്ചേക്കാം. പരിഭ്രാന്തരാകരുത്, ഈ സന്ദേശം യഥാർത്ഥ അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നില്ല. ആസൂത്രിത പരീക്ഷണ പ്രക്രിയയുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് ഇന്ത്യാ ഗവൺമെന്റ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ഈ സന്ദേശം അയയ്ക്കുന്നു. ഇങ്ങനെയാണ് പരീക്ഷണത്തിന് മുന്നോടിയായി ഫോണുകളിൽ ലഭിക്കുന്ന സന്ദേശം.