സംസ്ഥാന സര്‍ക്കാരിന്റെ’കേരളീയം’ ആഘോഷ പരിപാടികള്‍ക്കു തുടക്കം.

ഇന്നു കേരളപ്പിറവി. തിരുവനന്തപുരത്തു സംസ്ഥാന സര്‍ക്കാരിന്റെ കേരളീയം ആഘോഷ പരിപാടികള്‍ക്കു തുടക്കം. രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. യു.എ.ഇ, ദക്ഷിണ കൊറിയ, നോര്‍വേ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍, ചലച്ചിത്ര താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന, മഞ്ജു വാര്യര്‍, വ്യവസായപ്രമുഖരായ എം.എ യൂസഫലി, രവി പിള്ള തുടങ്ങിയവര്‍ പങ്കെടുക്കും. കവടിയാര്‍ മുതല്‍ കിഴക്കേകോട്ട വരെ 42 വേദികളിലായാണ് കേരളീയം അരങ്ങേറുക.