ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ വിവാഹിതനായി
പനാജി :ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി. മോഡലും സ്പോര്‍ട്സ് അവതാരകയുമായ സഞ്ജന ഗണേശനാണ് വധു. ഗോവയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ച് ഇന്നലെയായിരുന്നു വിവാഹം നടന്നത്.
ബുംറ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തില്‍ നിന്നും ബുംറയ്ക്ക് ബി.സി.സി.ഐ അവധി നല്കിയപ്പോള് തൊട്ട് താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. വിവാഹത്തിന് പങ്കെടുത്തവര്‍ക്ക് മൊബൈല്‍ ഫോണ്‍ കൊണ്ടുവരുന്നതില്‍ വിലക്കുണ്ടായിരുന്നു. അതീവരഹസ്യമായി കല്യാണം നടത്തുന്നതിനായിരുന്നു ഇത്.