ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൽസരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ
കണ്ണൂർ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൽസരിക്കുമെന്ന് വാളയാർ പെൺകുട്ടികളുടെ അമ്മ. സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കും. മക്കള്‍ക്ക് വേണ്ടി തലമുണ്ഡനം ചെയ്ത അമ്മക്ക് നീതി കിട്ടാനാണ് സ്ഥാനാർഥിത്വത്വം. സംഘ് പരിവാർ പ്രസ്ഥാനങ്ങളുടെ പിന്തുണ വേണ്ടന്നും അവർ വ്യക്തമാക്കി. നാളെ നോമിനേഷൻ നൽകും
കുടുംബത്തിനൊപ്പം നിൽക്കുമെന്ന വാക്ക് പാലിക്കാത്ത മുഖ്യമന്ത്രിക്കെതിരേ ശബ്ദം ഉയർത്താൻ കിട്ടുന്ന അവസരമാണിത്. മക്കളുടെ നീതിക്കുവേണ്ടിയാണ് പിണറായി വിജയനെതിരേ മത്സരിക്കുന്നതെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. സംഘപരിവാർ ഒഴികെ ആരുടെയും പിന്തുണ സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.