CBSE പത്ത്, പന്ത്രണ്ട് ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ പത്ത്, പന്ത്രണ്ട് ക്ലാസിന്റെ ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15-ന് ആരംഭിക്കുമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ട് വരെയും നടക്കും. ആദ്യ ദിവസം രാവിലെ പത്തര മുതല്‍ ഉച്ചക്ക് ഒന്നര വരെയും രാവിലെ പത്തര മുതല്‍ ഉച്ചക്ക് രണ്ടര വരെയും രണ്ട് സെഷനുകളിലായിരിക്കും പരീക്ഷ. മറ്റു ദിവസങ്ങളില്‍ ഒന്ന് മുതല്‍ നാല് സെഷനുകളിലായി പരീക്ഷ നടക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് cbse.nic.in, cbse.gov.in സന്ദര്‍ശിക്കുക
CBSE ക്ലാസ് 10- DATE SHEET
ഫെബ്രുവരി 19: സംസ്‌കൃതം, ബംഗാളി, തമിഴ്, തെലുങ്ക്, ഗുജറാത്തി, മറാത്തി, ഉറുദു കോഴ്‌സ് എ, ഉറുദു കോഴ്‌സ് ബി, മണിപ്പൂരി, ഫ്രഞ്ച്
ഫെബ്രുവരി 21: ഹിന്ദി കോഴ്സ് എ, ഹിന്ദി കോഴ്സ് ബി
ഫെബ്രുവരി 26: ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റീവ്, ഇംഗ്ലീഷ് ഭാഷ& സാഹിത്യം
മാര്‍ച്ച് 2: സയന്‍സ്
മാര്‍ച്ച് 7: സോഷ്യല്‍ സയന്‍സ്
മാര്‍ച്ച് 11: മാത്തമാറ്റിക്‌സ് സ്റ്റാന്‍ഡേര്‍ഡ്, മാത്തമാറ്റിക്‌സ് ബേസിക്
മാര്‍ച്ച് 13: കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, AI
ഫെബ്രുവരി 19: ഹിന്ദി ഇലക്ടീവ്, ഹിന്ദി കോര്‍
ഫെബ്രുവരി 22: ഇംഗ്ലീഷ് ഇലക്ടീവ്, ഇംഗ്ലീഷ് ഇലക്ടീവ് സിബിഎസ്ഇ (ഫങ്ഷണല്‍ ഇംഗ്ലീഷ്), ഇംഗ്ലീഷ് കോര്‍
ഫെബ്രുവരി 26: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
ഫെബ്രുവരി 27: കെമിസ്ട്രി
ഫെബ്രുവരി 29: ജ്യോഗ്രഫി
മാര്‍ച്ച് 4: ഫിസിക്‌സ്
മാര്‍ച്ച് 9: മാത്തമാറ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്
മാര്‍ച്ച് 12: ഫിസിക്കല്‍ എജുക്കേഷന്‍
മാര്‍ച്ച് 14: പഞ്ചാബി, ബംഗാളി, തമിഴ്, തെലുങ്ക്, സിന്ധി, മറാത്തി, ഗുജറാത്തി മുതലായവ (മറ്റ് പ്രാദേശിക ഭാഷകള്‍)
മാര്‍ച്ച് 15: സൈക്കോളജി
മാര്‍ച്ച് 18: ഇക്കണോമിക്‌സ്
മാര്‍ച്ച് 19: ബയോളജി
മാര്‍ച്ച് 22: പൊളിറ്റിക്കല്‍ സയന്‍സ്
മാര്‍ച്ച് 26: ഉര്‍ദു ഇലക്ടീവ്, സംസ്‌കൃതം ഐച്ഛികം, ഉറുദു കോര്‍
മാര്‍ച്ച് 27: ബിസിനസ് സ്റ്റഡീസ്
മാര്‍ച്ച് 28: ചരിത്രം
മാര്‍ച്ച് 30: സംസ്‌കൃതം കോര്‍ഏപ്രില്‍ 2: കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇന്‍ഫര്‍മേഷന്‍ പ്രാക്ടീസ്