രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന ) (ഡബ്യുഎച്ചഒ). കോവിഡ് -19 കേസുകളിൽ ശക്തമായ നിരീക്ഷണം നിലനിർത്താനും കണക്കുകൾ പങ്കിടുന്നത് തുടരാനും ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

കേസുകളുടെ വർദ്ധനവിന് പിന്നിലെ കാരണങ്ങൾ വിശദീകരിക്കുകയും സ്വീകരിക്കാവുന്ന മുൻകരുതലുകളെക്കുറിച്ചും സംസാരിക്കുന്ന ആഗോള ബോഡിയുടെ കോവിഡ് -19 സാങ്കേതിക മേധാവി ഡോ. മരിയ വാൻ കെർഖോവിന്റെ വീഡിയോയും ഡബ്ല്യുഎച്ച്ഒ പങ്കുവച്ചു. ബിഎ.2.86ന്റെ ഉപവിഭാഗമായ ജെഎൻ.1 (JN.1) എന്നറിയപ്പെടുന്ന പുതിയ വകഭേദത്തിന്റെ വ്യാപനം മൂലം വിവിധ രാജ്യങ്ങളിൽ കോവിഡ്-19 കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യമാണ് നിലവിൽ. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്.
അതേസമയം കേരളത്തിൽ കോവിഡ് ഉപ-വകഭേദമായ ജെഎൻ.1ന്റെ ഒരു കേസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സംസ്ഥാന ആരോ​ഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോ​ഗം ചേർന്നേക്കും. “പ്രചരിക്കുന്നത് കോവിഡ് -19 മാത്രമല്ല. ഇൻഫ്ലുവൻസ, മറ്റ് വൈറസുകൾ, ബാക്ടീരിയകൾ എന്നിവയുണ്ട്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ, അവധിക്കാലമായതിനാൽ ആളുകൾ ഒത്തുകൂടുന്നു. ഇത്തരത്തിലുള്ള ഒത്തുകൂടലുകൾ കേസുകൾ വർദ്ധിക്കാൻ കാരണമാകുന്നു“കെർഖോവ് വീഡിയോയിൽ പറഞ്ഞു. നിലവിലെ റിപ്പോർട്ട് ചെയ്തിരിക്കുന്ന കേസുകളിൽ 68 ശതമാനവും എക്സ്ബിബി സബ്‌ലൈനേജുകളുടെയും ജെഎൻ.1 പോലുള്ള മറ്റ് ഗ്രൂപ്പുകളുടെയും കേസുകളാണെന്നും അവർ കൂട്ടിച്ചേർത്തു.

.