വീടിൻടെ ശിലാസ്ഥാപനം നടത്തി
മയ്യിൽ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർദ്ധനയും നിരാലംബയും ഭവന രഹിതയുമായ ഇരുവാപ്പുഴ നമ്പ്രത്തെ ശ്രീമതി പുഷ്പക്ക് നൽകുന്ന വീടിൻടെ തറക്കല്ലിടൽ കർമ്മം ലയൺസ് ഇൻ്റർനാഷണൽ ഡ്‌സ്ട്രിക്ക്റ്റ് 318E വൈസ് ഗവർണ്ണർ ലയൺ കെ.വി. രാമചന്ദ്രൻ നിർവ്വഹിച്ചു.
കണ്ടക്കൈ പാടിച്ചാൽ സ്മാരക മന്ദിരത്തിനു സമീപം ക്ലബ്ബിന് സംഭവാനയായി ലഭിച്ച 4 സെൻ്റ് സ്ഥലത്താണ് ജന്മനാ വികലാംഗയും നിലവിൽ വിധവയും ഒരു കൊച്ചു പെൺകുഞ്ഞിൻടെ അമ്മയുമായ പുഷ്പയേയും മകളേയും സുരക്ഷിതരാക്കാനായി
മയ്യിൽ ലയൺസ് ക്ലബ്ബ് ഹോം ഫോർ ഹോം ലസ്സ് എന്ന ലയൺസ് ഇൻറർനേഷലിൻടെ പദ്ധതിയുടെ ഭാഗമായി സൗജന്യമായി വീട് പണിഞ്ഞു നൽകുന്നത്.
വീട് നൽകുന്നതിനായി ‘ ലഭിച്ച 89 അപേക്ഷകളിൽ സൂക്ഷമ പരിശോധന നടത്തിയാണ് തികച്ചും അർഹയായ ശ്രീമതി പുഷ്പയെ ഗുണഭോക്കാവായി കണ്ടെത്തിയത്.
ക്ലബ്ബ് പ്രസിഡണ്ട് ലയൺ പി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മയ്യിൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേർസൺ ശ്രീമതി വി.വി. അനിത ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീമതി സത്യഭാമ ലയൺ സിദ്ദിക്ക് അബുബക്കർ ലയൺ അഡ്വക്കറ്റ് ശ്രീജ സഞ്ജീവ് ലയൺ ബാബു പണ്ണേരി എന്നിവർ സംസാരിച്ചു.
ക്ലബ്ബ് വൈസ് പ്രസിഡണ്ട് കെ.പി.സുരേന്ദ്രൻ സ്വാഗതവും ട്രഷറർ രാജീവൻ മാണിക്കോത്ത് നന്ദിയും പറഞ്ഞു