മയ്യിൽ – കമ്പിൽ – കണ്ണൂർ റൂട്ടിൽ ഇന്നലെ ആരംഭിച്ച ബസ് സമരം പിൻവലിച്ചു.
മയ്യിൽ :- മയ്യിൽ – കമ്പിൽ – കണ്ണൂർ റൂട്ടിൽ ഇന്നലെ ആരംഭിച്ച ബസ് സമരം പിൻവലിച്ചു. മയ്യിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഇന്ന് രാവിലെ 10 മണിക്ക് നടന്ന ചർച്ചയിലാണ് ബസ് സമരം പിൻവലിച്ചുകൊണ്ടുള്ള തീരുമാനം ഉണ്ടായത്. ഇതോടെ ബസുകൾ സാധാരണ നിലയിൽ സർവീസ് നടത്തും.
മയ്യിൽ സ്റ്റേഷൻ CI സുമിത്, എസ്. ഐ പ്രതീഷ്, പ്രശോഭ്, ബസ് ഉടമകൾ, തൊഴിലാളികൾ എന്നിവർ നടന്ന ചർച്ചയിലാണ് തീരുമാനം.
ബസ് ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കാനും ഉത്തരം സംഭവങ്ങൾ ആവർത്തികതിരിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കാനും ചർച്ചയിൽ തീരുമാനമായി.