ആശ വർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ് വർധന.
ഇതോടെ ആശ വർക്കർമാരുടെ പ്രതിഫലം 7000 രൂപയായി. ഇത് പ്രകാരം 26,125 പേർക്കാണ് നേട്ടം ഉണ്ടാകുക. രണ്ട് മാസത്ത വേതന വിതരണത്തിന് 31.35 കോടി രൂപ അനുവദിച്ചു.