ഗതാഗതമേഖലയില്‍ വിവിധ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി,കെഎസ്ആര്‍ടിസിക്ക് 128.54 കോടി

ബജറ്റില്‍ ഗതാഗതമേഖലയില്‍ വിവിധ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കെഎസ്ടിപിക്ക് നൂറ് കോടിയും കെഎസ്ആര്‍ടിസിക്ക് 128.54 കോടിയും ബജറ്റില്‍ വകയിരുത്തി. സംസ്ഥാനപാത വികസനം- 72 കോടി, പുതിയ ഡീസല്‍ ബസുകള്‍ വാങ്ങാന്‍-92 കോടി, പൊതുപരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ്- 50 കോടി, ഉള്‍നാടന്‍ ജലഗതാഗതം- 130.32 കോടി, ചെറുകിട തുറമുഖം- 5 കോടി എന്നിങ്ങനെയാണ് ബജറ്റില്‍ അനുവദിച്ചത്.

ടൂറിസം മേഖലയില്‍ 5,000 കോടിയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങളായി വികസിപ്പിക്കും. കേരളത്തിലെ വിനോദ സഞ്ചാര മേഖലയെ മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചു.