ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച എൽജിബിറ്റിക്യു വിഭാഗത്തിൽപ്പെട്ട യുവാവിനിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു.
ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച എൽജിബിറ്റിക്യു വിഭാഗത്തിൽപ്പെട്ട യുവാവിനിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു. ഹൈക്കോടതി വിധിയെ തുടർന്നാണ് കണ്ണൂർ പയ്യാവൂർ സ്വദേശി മനുവിന്റെ മൃതദേഹം ദിവസങ്ങൾ നീണ്ട ആശയക്കുഴപ്പത്തിനൊടുവിൽ കുടുംബം ഏറ്റെടുത്തത്. മനുവിന്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മനുവിന്റെ സ്വവർഗ പങ്കാളി ജെബിൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.
അതേസമയം കളമശേരി മെഡിക്കൽ കോളജിൽ വച്ച് അന്തിമോപചാരമർപ്പിക്കാൻ ഹർജിക്കാരന് ഹൈക്കോടതി അനുമതി നൽകി. മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോമചാരമർപിക്കാനും അനുവദിക്കണമെന്ന് ഹർജിക്കാരൻ ജെബിൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം മരിച്ചയാളുടെ സഹോദരനുമായി സംസാരിക്കാൻ കോടതി നിർദേശിച്ചു. തുടർന്ന് മൃതദേഹത്തെ അനുഗമിക്കാനും വീട്ടിലെത്തി അന്തിമോമചാരമർപിക്കാനും അനുമതി നൽകുകയായിരുന്നു.