വയനാട്ടിൽ കടുവ പശുവിനെ കടിച്ചുകൊന്നു
വയനാട്ടിൽ കെണിച്ചിറയിൽ കടുവ ആക്രമണം. പുൽപ്പള്ളി 56ൽ ഇറങ്ങിയ കടുവ പശുവിനെ കടിച്ചുകൊന്നു. വീടിന് മുന്നിൽ കെട്ടിയിട്ട പശുവിനെയാണ് കടുവ കൊന്നത്. വാഴയിൽ ഗ്രേറ്ററിന്റെ ഉടമസ്ഥതയിലുള്ള പശുവിന്റെ പിൻഭാഗം പാതി കടുവ തിന്ന നിലയിലാണ്. പശുവിന്റെ ജഡവുമായി നാട്ടുകാർ പുൽപ്പള്ളിയിൽ. സ്ഥലത്ത് വനംവകുപ്പ് പരിശോധന നടത്തുന്നു.