കേരളത്തിലെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കാസർഗോഡ്: കേരളത്തിലെ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമങ്ങൾ ഏകപക്ഷീയമായി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവിനെ കരിവാരിത്തേയ്ക്കാന്‍ ശ്രമമം നടക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
സര്‍വേകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. സിപിഎമ്മിന്റെ നേതൃത്വത്തിലുണ്ടാക്കിയ കിഫ്ബി സര്‍വേകളാണ് സംസ്ഥാനത്ത് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഭരണമാറ്റം ആഗ്രഹിക്കുന്ന ജനങ്ങളുടെ വികാരത്തെ അട്ടിമറിക്കാന്‍ നടക്കുന്നു.
ഗവണ്മെന്റിന്റെ അവസാനകാലത്ത് ഇരുന്നൂറു കോടിയുടെ രൂപയുടെ പരസ്യമാണ് നല്‍കിയത്. അതിന്റെ പേരില്‍ ഏകപക്ഷീയമായ നിലപാട് സ്വീകരിക്കുകയാണ്. ഇത് ജനാധിപത്യത്തിന് ആപല്‍ക്കരമാണ് എന്നും ചെന്നിത്തല പറഞ്ഞു