പെരുമാറ്റചട്ട ലംഘനം: നിരീക്ഷണത്തിന് 24 മണിക്കൂര്‍ കോള്‍ സെന്റര്‍
കണ്ണൂർ: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റ ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തര പരിഹാരം കാണുന്നതിനും ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍ ആരംഭിച്ചു.പെരുമാറ്റചട്ട ലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അറിയിക്കാമെന്ന് ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍) അറിയിച്ചു. ഫോണ്‍: 9188406486, 9188406487