ഒറ്റ കൗണ്ടറുള്ള സ്റ്റേഷനുകളിൽ റിസർവേഷൻ ഇനി എട്ട് മുതൽ എട്ട് വരെ
കണ്ണൂർ: ഒറ്റ ടിക്കറ്റ് കൗണ്ടറുള്ള ചെറിയ സ്റ്റേഷനുകളിലെ റിസർവേഷൻ സമയം റെയിൽവേ കൂട്ടി.
രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാക്കി. നിലവിൽ ഒൻപത് മുതൽ 12.30 വരെയും രണ്ടര മുതൽ അഞ്ചര വരെയും ആയിരുന്നു. സമയം കൂട്ടിയ ഉത്തരവ് പാലക്കാട് ഡിവിഷനിലെ ജീവനക്കാർക്ക് ലഭിച്ചു.
പ്രത്യേകം റിസർവേഷൻ കൗണ്ടറുകളുള്ള സ്റ്റേഷനുകളിൽ നിലവിൽ 8 വരെ റിസർവേഷൻ ടിക്കറ്റ് ലഭിക്കുന്നുണ്ട്.