ഭിന്നശേഷി, മുതിര്‍ന്ന പൗരന്: അര്‍ഹരായ എല്ലാവര്ക്കുംപോസ്റ്റല് ബാലറ്റ് സൗകര്യമൊരുക്കം-ജില്ലാ കലക്ടര്‍
കണ്ണൂർ:-ലോക്സഭ തിരഞ്ഞെടുപ്പില്‍ ഭിന്നശേഷി, എണ്‍പത്തഞ്ച് വയസ്സ് കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര് എന്നിവര്‍ക്കുള്ള പോസ്റ്റല്‍ ബാലറ്റ് സൗകര്യം അര്‍ഹരായ എല്ലാവര്ക്കും ലഭ്യമാക്കുന്നതിന് ക്രമീകരണം ചെയ്തതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന് അറിയിച്ചു.
വോട്ടര്‍പട്ടിയില്‍ 85 വയസ്സ് കഴിഞ്ഞതായി രേഖപ്പെടുത്തിയ വോട്ടര്‍ക്ക് മറ്റ് രേഖകളൊന്നും ഹാജരാക്കാതെ തന്നെ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ അവസരം നല്‍കിയിട്ടുണ്ട്. വോട്ടര്‍പട്ടിക ഡാറ്റബേസില്‍ ഭിന്നശേഷി വോട്ടറായി രേഖപ്പെടുത്തിയവര്‍ക്കാണ് ഭിന്നശേഷി വിഭാഗത്തില്‍ ഫോറം 12 ഡി പ്രകാരം പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കാന്‍ അവസരം നല്‍കിയത്. ഫോറം 12 ഡി അപേക്ഷയോടൊപ്പം 40 ശതമാനത്തില്‍ അധികം ഭിന്നശേഷിയുണ്ടെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കുന്ന വോട്ടറമാര്ക്ക്് മാത്രമേ പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുകയുള്ളൂ. ഫോറം 12 ഡി അപേക്ഷ നല്കി എന്നതുകൊണ്ട് മാത്രം അനര്‍ഹരായ ഒരാള്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ലഭിക്കില്ല.