സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു
സംസ്ഥാനത്ത് കനത്ത ചൂട് തുടരുകയാണ്. തൃശൂർ, പാലക്കാട്, കൊല്ലം ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ആരോഗ്യ വിഭാഗത്തിന്റെ നിർദേശങ്ങൾ പാലിക്കണം. പകൽ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക. അത്യാവശ്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക.