വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തി.
വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15നാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനമിറങ്ങിയത്. നിശ്ചയിച്ചതിലും നേരത്തെയാണ് മുഖ്യമന്ത്രി തിരിച്ചെത്തിയിരിക്കുന്നത്. ഇന്ന് ദുബായിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷമേ മടങ്ങൂ എന്നാണ് മുൻപ് അറിയിച്ചിരുന്നതെങ്കിലും പരിപാടിൽ ഒഴിവാക്കി മുഖ്യമന്ത്രി നേരത്തെ തിരിച്ചെത്തുകയായിരുന്നു.
സാധാരണഗതിയിൽ മുഖ്യമന്ത്രി തിരിച്ചെത്തുമ്പോൾ ഡിജിപി ഉൾപ്പെടെയുള്ളവരെത്തി സ്വീകരിക്കുന്ന പതിവുണ്ട്. എന്നാൽ ഇത്തവണ വളരെ അപ്രതീക്ഷിതമായി മുഖ്യമന്ത്രി തീരുമാനങ്ങൾ മാറ്റി തിരിച്ചെത്തിയതിനാൽ മതിയായ സ്വീകരണങ്ങൾ ഒരുക്കാൻ സാധിക്കാതെ വരികയായിരുന്നു. മുഖ്യമന്ത്രിയ്ക്കൊപ്പം വിദേശത്തേക്ക് പോയ മന്ത്രി മുഹമ്മദ് റിയാസ് മടങ്ങിയെത്തിയിട്ടില്ല.