ചേംബർ തൊഴിൽ മേള നടത്തി
നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്സ് , കോളേജ് ഓഫ് കോമേഴ്സ് എന്നിവയുടെ നേതൃത്വത്തിൽ തൊഴിൽ മേള സംഘടിപ്പിച്ചു .
ചേംബർ ഹാളിൽ വെച് നടന്ന പരിപാടിയിൽ ചേംബർ പ്രസിഡന്റ് ടി കെ രമേഷ് കുമാർ അധ്യക്ഷം വഹിച്ചു .
തൊഴിൽ മേളയുടെ ഉത്ഘാടനം ഡോ . വി .ശിവദാസൻ എം പി നിർവഹിച്ചു. അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾ ഇന്ന് ഏത് തൊഴിൽ മേഖല സ്വീകരിക്കണം എന്ന കാര്യത്തിൽ സംശയാലുക്കളാണ്.
പഠിച്ച വിഷയങ്ങൾക്ക് അപ്പുറത്ത് തനിക്ക് അഭികാമ്യമായ ജോലികൾ സ്വീകരിക്കാനും യുവതി യുവാക്കൾ തയ്യാറാവണമെന്നു അദ്ദേഹം പ്രസ്താവിച്ചു.
നമ്മുടെ നാടിൻറെ വികസനത്തിനും സാമ്പത്തിക വളർച്ചക്കും കാര്യമായ പങ്കുവഹി ക്കുന്നവരാണ് യുവാക്കൾ അവരുടെ ഊർജ്ജം നമ്മുടെ നാടിന് തന്നെ ലഭ്യമാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നടത്തുന്ന ചേംബർ ഓഫ് കോമേഴ്സിനെ അദ്ദേഹം അഭിനന്ദിച്ചു. ജില്ലാ വ്യവസായ കേന്ദ്രം എക്സ്റ്റൻഷൻ ഓഫീസർ ജീനു . ജെ മുഖ്യ പ്രഭാഷണം നടത്തി .
700ൽ പരം ഉദ്യോഗാർത്ഥികളും നൂറിൽപരം തൊഴിൽ ദാതാക്കളും മേളയിൽ പങ്കെടുത്തു. ചേംബർ ഓഫ് കോമസ് ട്രഷറർ കെ നാരായണൻകുട്ടി ആശംസകൾ നേർന്നു സംസാരിച്ചു.
ചേംബർ ഓണററി സെക്രട്ടറിയും , സ്കിൽ ഡവലപ്മെന്റ് കമ്മിറ്റി ചെയർമാനുമായ സി അനിൽ കുമാർ . സ്വാഗതവും , വൈസ് പ്രസിഡണ്ട് സച്ചിൻ സൂര്യകാന്ത് മഖേച്ഛ നന്ദിയും രേഖപ്പെടുത്തി .
08.06.2010