കണ്ണൂരിൽ യെല്ലോ അലർട്ട്

കണ്ണൂർ : സംസ്ഥാനത്ത് ഇന്നും മഴ തുടരും. കണ്ണൂർ, കാസർകോട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ ജാഗ്രതയുടെ ഭാഗമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

വരും മണിക്കൂറിൽ കണ്ണൂർ, കാസർകോട്, വയനാട്, തൃശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ നാല്പത് കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.