ചെറുപുഴ പ്രാപ്പൊയില്‍ എയ്യന്‍കല്ലില്‍ ദമ്പതികൾ ജീവനൊടുക്കിയ നിലയില്‍

ചെറുപുഴ പ്രാപ്പൊയില്‍ എയ്യന്‍കല്ലില്‍ ദമ്പതികളെ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എയ്യന്‍കല്ലിലെ സനോജിനെയും ഭാര്യ സനിതയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെയാണ് ദുരന്തവാര്‍ത്ത നാടറിഞ്ഞത്.