ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് കസ്റ്റഡിയിൽ എടുത്തു

ആകാശ് തില്ലങ്കേരി ഓടിച്ച ജീപ്പ് കസ്റ്റഡിയിൽ എടുത്തു. വാഹനം മലപ്പുറത്ത് നിന്ന് ഇന്ന് പുലർച്ചെ പനമരത്തെത്തിച്ചു. കേസെടുത്തതിന് പിന്നാലെ വാഹനം പഴയപടിയാക്കിയിരുന്നു. രൂപമാറ്റം വരുത്തിയത് നേരെയാക്കിയാണ് വാഹനം ഹാജരാക്കിയത്.

രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചതിനൊപ്പം ടയറുകളും പഴയ പടിയാക്കിയിട്ടുണ്ട്. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാന്റേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്.വാഹനത്തിന്റെ രൂപകല്പനയിൽ മാറ്റം വരുത്തിയതുൾപ്പെടെ കേസുകൾ നേരത്തെ എടുത്തിരുന്നു. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.