വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിന്റെ ട്രയൽ റൺ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്ക് കപ്പലിന്റെ ട്രയൽ റൺ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. .

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെത്തിയ ആദ്യ ചരക്കുകപ്പൽ സാൻ ഫെർണാണ്ടോക്ക് സ്വീകരണവും ട്രയൽ റണ്ണിന്റെ ഉദ്ഘാടനവും നടക്കുന്നത് ഇന്ന് രാവിലെ 10 മണിക്കാണ് . മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരും എംഎൽഎമാരും ചടങ്ങിന് എത്തും. പ്രതിപക്ഷ നേതാവിന് ക്ഷണമില്ലാത്തത് ഇതിനോടകം വിവാദമായിട്ടുണ്ട്. പദ്ധതിയുടെ ക്രെഡിറ്റ് കൈവിട്ടുപോകുമെന്ന ഭയമാണ് സർക്കാരിനെന്നാണ് പ്രതിപക്ഷ നേതാക്കളുടെ വാദം. സ്ഥലത്തെ എം.പിയായ ശശി തരൂരും ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിക്ക് പൂർണ്ണ പിന്തുണയെങ്കിലും മത്സ്യത്തൊഴിലാളികളോട് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം എന്നാണ് അറിയിപ്പ്.