എടയന്നൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 1990 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ജൂലൈ 14 ന്

എടയന്നൂർ ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ 1990 എസ്.എസ്.എൽ.സി ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ജൂലൈ 14 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. എടയന്നൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് എം.ജി ഗീത ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ പ്രശസ്ത സിനിമ – മിനി സ്ക്രീൻ താരമായ ശിവദാസൻ മട്ടന്നൂർ വിശിഷ്ടാതിഥിയായി പങ്കെടുക്കും.

പ്രദീഷ് കെ. എടയന്നൂർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ ധനേഷ് നമ്പ്യാർ സ്വാഗതവും സന്തോഷ് എം നന്ദിയും അർപ്പിക്കും. ചടങ്ങിൽ പൂർവ്വ അധ്യാപകരെ ആദരിക്കും. എസ്.എസ്.എൽ.സി, പ്ലസ് ടൂ ക്ലാസുകളിൽ മികച്ച വിജയം കൈവരിച്ച പൂർവ്വ വിദ്യാർത്ഥികളുടെ മക്കളെ ചടങ്ങിൽ അനുമോദിക്കും. തുടർന്ന് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറുമെന്ന് സംഘാടകസമിതി ഭാരവാഹികളായ പ്രദീഷ് കെ. എടയന്നൂർ,അഡ്വ ധനേഷ് നമ്പ്യാർ, എം. സന്തോഷ് എന്നിവർ അറിയിച്ചു.