ചക്കരക്കൽ സെക്ടർ സാഹിത്യോത്സവ്പാനേരിച്ചാൽ -ചാപ്പ ജേതാക്കൾ

ചക്കരക്കൽ : എസ് എസ് എഫ് ചക്കരക്കൽ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. രണ്ട് ദിവസമായി ചക്കരക്കൽ മദീന എജൂകേഷണൽ സെന്റർ ഇസ്മായിൽ ഇരിവേരി സ്ക്വയറിൽ സാഹിത്യോത്സവ് ചെമ്പിലോട് പഞ്ചായത്ത്‌ സ്റ്റാൻഡിന് കമ്മിറ്റി ചെയർമാൻ എം വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. പാനേരിച്ചാൽ ചാപ്പ യൂണിറ്റ് ഒന്നും ചക്കരക്കൽ യൂണിറ്റ് രണ്ടും മാമ്പ യൂണിറ്റ് മൂന്നും സ്ഥാനം നേടി.