കനത്ത മഴയിലും ശക്തമായ കാറ്റിലും പട്ടുവം പ്രദേശത്ത് വ്യാപകമായ നാശനഷ്ടം

തളിപ്പറമ്പ:കനത്ത മഴയിലും ശക്തമായ കാറ്റിലും പട്ടുവം പ്രദേശത്ത് വ്യാപകമായ നാശനഷ്ടം.ഇന്നലെ പുലർച്ചെയാണ് നാശനഷ്ടം സംഭവിച്ചത്.മാണുക്കര, കൂത്താട്, കാവുങ്കൽ ,
പറപ്പൂൽ, മുള്ളൂൽ, പടിഞ്ഞാറെ ചാൽ വാർഡുകളിലാണ് കാലവർഷ
ക്കെടുതി ഉണ്ടായത്.കൂത്താടെ
പി. സുഹറയുടെ വീടിന് പിൻവശത്തെ ഇടുപ്പ കുന്നിടിഞ്ഞ് കൂറ്റൻ കല്ലുകൾ വീടിൻ്റെ ചുമരിൽ പതിച്ചിരിക്കുകയാണ് അതിനാൽ തന്നെ വീട് അപകട ഭിക്ഷണിയിലാണ് .മാണുക്കരയിൽ
തെങ്ങ് വൈദ്യുതി കമ്പികളിലേക്ക് പൊട്ടിവീണു.മാണുക്കര മില്ലിന് സമീപത്തെ
വത്സലൻ്റ തെങ്ങാണ് കടപുഴകി വൈദ്യുതി തൂണിൽ പതിച്ചത്.മാണുക്കര അംഗൻവാടിക്ക് സമീപത്തെ
ഹരിദാസൻ്റെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു .കാവുങ്കലിൽ പി. സുജാതയുടെ വീട്ടുമുറ്റത്തെ ജാതിയാണ് റോഡിലേക്ക് വീണു ഗതാഗതം തടസ്സപ്പെട്ടു. മുതുകുട പള്ളി റോഡിലെ കുന്നിന് മുകളിലുള്ള
വി. വി സുലൈഖയുടെ വീട്ടുമതിൽ ഇടിഞ്ഞു.പട്ടുവം പടിഞ്ഞാറെ വയലിലുള്ള
പി. കെ ഹസ്സൻ്റെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ആറംഗ കുടുംബത്തെ ബന്ധു വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു .വെള്ളിക്കീലിലെ കണ്ണങ്കീൽ ഖദീജയുടെ വീട്ടു കിണർ
മണ്ണിടിഞ്ഞ് തകർന്നു .മുള്ളൂൽ അരിയിൽ നാലാം തടത്തെ ലീലാ
ലക്ഷമണൻ്റെ വീടിൻ്റ മുകളിൽ മരം വീണ് മേൽപ്പുര തകർന്നു.പട്ടുവം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പറപ്പൂലിലെ എം. സുനിതയുടെ വീടിൻ്റെ ഞാലിയും കാറ്റിലും മഴയിലും തകർന്നിട്ടുണ്ട്.