മുണ്ടക്കൈ ദുരന്തം:ഇന്ന് സർവകക്ഷിയോ​ഗം

കൽപ്പറ്റ : മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് വയനാട്ടിൽ സർവകക്ഷി യോ​ഗം ചേരും. കലക്ടറേറ്റിലെ എ പി ജെ ഹാളിൽ രാവിലെ 11:30-നാണ് യോഗം.

വയനാട്ടിൽ ക്യാമ്പ് ചെയ്യുന്ന മന്ത്രിമാർ, ജില്ലയിലെ എംഎൽഎ മാർ, ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

രക്ഷാദൗത്യം, ദുരിത ബാധിതർക്ക് ഉള്ള ധനസഹായം, പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ഇതിന് മുമ്പായി രാവിലെ 10:30-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും.

നിലവിലെ സ്ഥിതി​ഗതികൾ, ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ എന്നിവ വിലയിരുത്തും. ദുരന്തത്തിൽ ഇതുവരെ മരണം 276 ആയതായാണ് റിപ്പോർട്ട്. 240 അധികം പേരെ കാണാനില്ല. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

ചെളി നിറഞ്ഞ വീടുകളില്‍ ഇനിയും ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. തിരച്ചില്‍ മൂന്നാം ദിവസം രാവിലെ ആരംഭിച്ചിട്ടുണ്ട്.