യുവാവിനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

പയ്യന്നൂർ: യുവാവിനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.കോറോം പങ്ങടം സ്വദേശി മോഹനൻ്റെ മകൻപി.വി. ജിതിൻ മോഹനനെ (32)യാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ രാത്രിയിലാണ് ഇയാൾ താമസിക്കുന്ന അന്നൂർ കണ്ടക്കോരൻ മുക്കിലെ താമസസ്ഥലത്ത് തൂങ്ങിയ നിലയിൽ കണ്ടത്. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.