യുവാവിനെ തട്ടിക്കൊണ്ടുപോയി മർദനം; 4 പേർ അറസ്റ്റിൽ
കുത്തുപറമ്പ്: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരു ന്ന യുവാവിനെ തടഞ്ഞുനിർത്തി ബലമായി കാറിൽ കയറ്റിക്കൊണ്ടു പോകുകയും ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. കാര്യാട്ടുപുറത്തെ പി നസീഫ് (28), വട്ടപ്പാറയിലെ കെ കെ റിനാസ് (26), മൂര്യാട്ടെ പി ഫൈസൽ (31), കുറ്റിക്കാട്ടെ സി വിവേക് (29) എന്നിവരെയാണ് കണ്ണവം ഇൻസ്പെക്ടർ കെ വി ഉമേഷും സംഘവും ബംഗളൂരുവിൽ നിന്ന് അറസ്റ്റുചെയ്തത്. ഇവരെ കൂത്തുപറമ്പ് ജുഡീഷ്യൽ ഫസ്റ്റ്
ക്ലാസ് മജിസട്രേറ്റ് കോടതി റിമാൻ ഡുചെയ്തു. മെയ് 25ന് രാത്രിയാണ്
എട്ടംഗസംഘം മാനന്തേരിയിലെ
മിഥിലാജിനെ (26) തട്ടിക്കൊണ്ടു പോയി മർദിച്ചത്. പിന്നീട്
ഇയാളുടെ സ്കൂട്ടർ കൈക്കലാക്കി ചെറുവാഞ്ചേരിയിൽ ഉപേക്ഷിക്കുകയായിരുന്നു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിനിട യാക്കിയതെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികളെനേരത്തെ അറസ്റ്റുചെയ്തിരുന്നു. ഒളിവിലായിരുന്ന നാലുപേരാണ് അറസ്റ്റിലായത്. രണ്ടുപേരെ കൂടി കിട്ടാനുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം സ്പെഷ്യൽസ് ക്വാഡാണ് പ്രതികളെ പിടികൂടിയത്. എസ്ഐമാരായ ലതീഷ്, സുധീഷ് കുമാർ, എഎസ്ഐ അഭിലാഷ്, സീനിയർ സിപിഒ ബിജേഷ് തെക്കുമ്പാടൻ, സിപഒമാരായ നിസാമുദീൻ, അഷറഫ്, അനീസ് എന്നിവരാണ് സംഘത്തിലുണ്ടാ യിരുന്നത്