സ്വര്‍ണവില കൂടി
കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില വ്യാഴാഴ്ച പവന് 440 രൂപ വര്‍ധിച്ച് 33,320 രൂപയിലും ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4165 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില നേരിയതോതില്‍ വര്‍ധിച്ച് 1,710.28 രൂപയിലുമെത്തി. ഗതാഗതം, ടെലികോം, ഊര്‍ജമേഖലകളില്‍ രണ്ടുലക്ഷം കോടി ഡോളറിലധികം നിക്ഷേപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബിഡന് പ്രഖ്യാപിച്ചതോടെയാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്