ദിനപ്പത്രങ്ങളിലെ പരസ്യത്തിന് മുന്‍കൂര്‍ അനുമതി തേടണം; തിരഞ്ഞെടുപ്പ് കമ്മീഷന്
തൃശൂര്‍: തിരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ ആറിനും തലേ ദിവസമായ ഏപ്രില്‍ 5നും ദിനപ്പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പരസ്യങ്ങള്‍ക്കും മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ(എം.സി.എം.സി) അംഗീകാരം നേടണമെന്ന്് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും വ്യക്തികളും നല്കുന്ന പരസ്യങ്ങള്‍ക്ക് ഈ നിബന്ധന ബാധകമാണ്.