അതിതീവ്ര ന്യൂനമര്‍ദ്ദം; കേരളത്തില്‍ ഇന്നും നാളെയും ശക്തമായ മഴ

കണ്ണൂർ: അതിതീവ്ര ന്യൂനമര്‍ദ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് ഒൻപത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കണ്ണൂര്‍, കാസര്‍കോട്, തൃശൂര്‍, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ജാഗ്രത നിര്‍ദേശം നല്‍കി. ചൊവ്വാഴ്ച ഏഴ് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നാളെ യെല്ലോാ അലര്‍ട്ട് പ്രഖ്യാപിച്ചു.