തൃശ്ശൂരിലെ പുലിക്കളി ഇന്ന്

തൃശ്ശൂരിലെ പുലിക്കളി ഇന്ന്. ഏഴ് ടീമാണ് ഇക്കുറി പുലിക്കളിക്കുള്ളത്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചു. പുലിക്കളിയുടെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.

രാവിലെ മുതല്‍ സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ തേക്കിന്‍കാടും സ്വരാജ് റൗണ്ടിലെ വിവിധ മേഖലകളിലും വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് അനുവദിക്കില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തും. വൈകുന്നേരം അഞ്ചുമണിക്കാണ് പുലിക്കളിയുടെ ഫ്‌ലാഗ് ഓഫ്.