സ്വർണ വിലയിൽ വർധന

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ സ്വർണ വിലയിൽ വർധന. വെള്ളിയാഴ്ച പവന് 320 രൂപ വർധിച്ച് 56,800 രൂപയിലെത്തി. ​40 രൂപയുടെ വർധനയോടെ 7,100 രൂപയാണ് ഒരു ​ഗ്രാമിന്‍റെ വില. കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലനിലവാരമാണിത്. സെപ്റ്റംബർ ആദ്യവാരം രേഖപ്പെടുത്തിയ 53,360  രൂപയാണ് മാസത്തിലെ താഴ്ന്ന നിലവാരം.