കണ്ണൂർ കെ.എസ്.ആർ.ടി.സി ഗവി യാത്ര പുനരാരംഭിച്ചു

കണ്ണൂർ: അഞ്ച് മാസത്തെ ഇടവേളക്ക് ശേഷം കണ്ണൂർ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ ഗവി യാത്ര പുനരാരംഭിച്ചു.

അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ കാഴ്ചകളും ഒപ്പം പരുന്തും പാറ യാത്രയുമാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഒക്ടോബർ 4, 25 തീയതികളിൽ പുറപ്പെടുന്ന യാത്ര രണ്ടാം ദിവസം കുമളി, രാമക്കൽമേട്, കമ്പം എന്നിവയും സന്ദർശിക്കുന്നുണ്ട്.

വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ ആറിന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് പാക്കേജ്.

ഭക്ഷണവും താമസവും എൻട്രി ഫീയും ഉൾപ്പെടെ ഒരാൾക്ക് 6090 രൂപയാണ് നിരക്ക്‌. ഫോൺ: 8089463675