കെ എസ് എസ് പി യു. കൂടുംബ സംഗമം


കുറ്റ്യാട്ടൂർ:
കേരളാ സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂനിയൻ കുറ്റ്യാട്ടൂർ പഞ്ചായത്ത് യൂനിറ്റ് കുടുംബ സംഗമവും വനിതാ സമ്മേളനവും ചട്ടുകപ്പാറയിൽകുറ്റ്യാട്ടൂർ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടന്നു. യൂനിറ്റ് പ്രസിഡന്റ് കെ.പത്മനാഭ മാസ്റ്റരുടെ അക്ഷതയിൽ സംസ്ഥാന സിക്രട്ടറി കെ.കരുണാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എൺപതിന്റെ നിറവിലെത്തിയ ഇ പി ആർ വേ ശാല, പ്രൊഫ: പി.പി. കുഞ്ഞിക്കൃഷ്ണൻ, കെ. കേശവൻ മാസ്റ്റർ, കെ.സാവിത്രി, പി.രാഘവൻ , എന്നീ വരെ പത്മനാഭ മാസ്റ്റർ, രാഘവൻ മാസ്റ്റർ എന്നിവർ പൊന്നാടയണിയിച്ച് ആദരിച്ചു. 103ന്റെ നിറവിലെത്തിയ വി. ഗോവിന്ദൻ നമ്പ്യാരെയും കെ.കൃഷ്ണൻ നമ്പ്യാരെയും പ്രവർത്തകൾ വീട്ടിൽ പോയി ആദരിച്ചു.സ്ത്രീകൾ നേരിടുന്ന വർത്തമാന കാല പ്രശ്നങ്ങൾ എന്നവിഷയത്തിൽ ബ്ലോക്ക് വനിതാവേദികൺ വീനർ കെ.കെ.ലളിതകുമാരി ടീച്ചർ പ്രഭാഷണം നടത്തി. തുടർന്ന് സി.രാമകൃഷ്ണൻ മാസ്റ്റർ, കെ.പി. വിജയൻ നമ്പ്യാർ, കെ.വി.ചന്ദ്രൻ മാസ്റ്റർ എന്നിവർ ആശംസാ പ്രസംഗം നടത്തി. തുടർന്ന് നടന്ന കവിതാ ഗാനാലാപഹത്തിൽ സി.രാമകൃഷ്ണൻ മാസ്റ്റർ, സരസ്വതി ടീച്ചർ, ഇ പി ആർ വേ ശാല , ജ്യോതിഷ് എം.ജെ , രാജലക്ഷ്മി എ കെ , എന്നിവർ പങ്കെടുത്തു. എം.ജനാർദ്ദനൻ മാസ്റ്റർ സ്വാഗതവും കെ.വി. രമാദേവി ടീച്ചർ നന്ദിയും പറഞ്ഞു.