സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്. ഇന്ന് ഒറ്റദിവസം കൊണ്ട് 400 രൂപയാണ് വർധിച്ചത്. മൂന്ന് ദിവസത്തിനിടെ 400 രൂപ ഇടിഞ്ഞ സ്വർണവിലയാണ് തിരിച്ചുകയറിയത്. പവന് 56,800 എന്ന എക്കാലത്തെയും ഉയർന്ന നിലവാരത്തിലാണ് സ്വർണവില. ഗ്രാമിന് 50 രൂപ വർധിച്ച് 7100 രൂപയായി