റേഷൻ കാർഡ് മസ്റ്ററിങ്: സമയപരിധി എട്ടിന് അവസാനിക്കും

കണ്ണൂർ : റേഷൻ കാർഡ് മസ്റ്ററിങ് ചെയ്യുന്നതിനുളള സമയപരിധി എട്ടിന് അവസാനിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. മസ്റ്ററിങ് ചെയ്യുന്നതിനായി ആറിന് ജില്ലയിലെ റേഷൻ കടകൾ തുറന്നുപ്രവർത്തിക്കും.കിടപ്പുരോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേരുവിവരങ്ങൾ റേഷൻ കടയുടമയെ അടിയന്തിരമായി അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിങ് ചെയ്യും. സംസ്ഥാനത്തിന് പുറത്തുള്ളവർ അതത് സംസഥാനത്തെ റേഷൻകടകളിൽ ആധാർ കാർഡും റേഷൻ കാർഡിന്റെ പകർപ്പും ഹാജരാക്കി മസ്റ്ററിങ് ചെയ്യണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.