ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഗുണ്ടാനേതാവ് ഓംപ്രകാശിനെ മുൻപരിചയം ഇല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്

ചലച്ചിത്ര താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും ഗുണ്ടാനേതാവ് ഓംപ്രകാശിനെ മുൻപരിചയം ഇല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്. ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇരുവരുടെയും മൊഴികളിൽ പൊരുത്തക്കേടുകൾ ഇല്ലെന്ന് പൊലീസ് പറയുന്നു.