കണ്ണൂരിൽ യെല്ലോ അലർട്ട്
കണ്ണൂർ: മൂന്ന് ദിവസത്തിനുള്ളിൽ കേരളം ഉൾപ്പെടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുലാവർഷം ആരംഭിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.
നാല് ദിവസത്തിനുള്ളിൽ കാലവർഷം രാജ്യത്ത് നിന്ന് പൂർണമായി വിടവാങ്ങും. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദം വരും ദിവസം ശക്തി പ്രാപിക്കും.
വടക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാത ചുഴിയുമുണ്ട്. ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും വ്യാഴാഴ്ച അതിശക്ത മഴയ്ക്കും സാധ്യത.
തിങ്കളാഴ്ച കണ്ണൂർ, വയനാട്, കോഴിക്കോട്, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാൽ ജാഗ്രത പാലിക്കണം.