മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

മഹാരാഷ്ട്ര, ഝാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ. മഹാരാഷ്ട്രയിൽ 288 അം​ഗ നിയമസഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 26 ന് നിലവിലെ സഭയുടെ കാലാവധി അവസാനിക്കും. 9.63 കോടി വോട്ടർമാരാണ് മഹാരാഷ്ട്രയിൽ ഉള്ളത്. 81 അം​ഗ നിയമസഭയിലേക്കാണ് ഝാർഖണ്ഡിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2.6 കോടി വോട്ടർമാർ സംസ്ഥാനത്തുണ്ട്. നിലവിലുള്ള സഭയുടെ കാലാവധി ജനുവരി 5 ന് കഴിയും.

മഹാരാഷ്ട്രിയിൽ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കും. നവംബർ 23ന് വോട്ടെണ്ണൽ നടക്കും. ബുധനാഴ്ച വോട്ടെടുപ്പ് വച്ചത് പോളിംഗ് ശതമാനം കൂടാൻ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജീവ് കുമാർ അറിയിച്ചു. ഝാർഖണ്ഡിൽ രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 13ന് ആ​ദ്യ ഘട്ടവും രണ്ടാംഘട്ടം നവംബർ 20നും നടക്കും. വോട്ടെടുപ്പ് നവംബർ 23 ന് നടത്തും.