ചെങ്ങളായി വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു.
ശ്രീകണ്‌ഠപുരം: ചെങ്ങളായി വളക്കൈയിൽ വെസ്റ്റ് നൈൽ പനി സ്ഥിരീകരിച്ചു. രോഗബാധിതയായ പത്തൊൻപതുകാരി മംഗളൂരുവിലെ ആസ്പത്രിയിൽ ചികിത്സയിലാണ്.
ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. 2011-ൽ ആലപ്പുഴയിൽ ആണ് സംസ്ഥാനത്ത് ആദ്യമായി രോഗം കണ്ടെത്തിയത്.
ഈ വർഷം സംസ്ഥാനത്ത് ആകെ 28 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പേർ മരിച്ചു. അണുബാധയുള്ള പക്ഷികളെ കടിച്ച കൊതുക് മനുഷ്യരെ കടിക്കുമ്പോഴാണ് വൈറസ് മനുഷ്യരിലേക്ക് എത്തുന്നത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് എം നമ്പൂതിരിപ്പാടിന്റ നിർദേശ പ്രകാരം വളക്കൈ പ്രദേശത്ത് വിദഗ്ധ സംഘമെത്തി. ആരോഗ്യ ദ്രുതകർമ സേന യോഗം ചേർന്നു.