യാത്രാ ബോട്ടുകളിൽ ഭിന്നശേഷിക്കാർക്ക് ഓൺലൈൻ പാസ്
ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളുടെ സേവനം പ്രയോജനപ്പെടുത്തുന്ന ഭിന്നശേഷി യാത്രക്കാർക്ക് ഓൺലൈൻ പാസ്സ് ബുക്കിംഗ് പ്ലാറ്റഫോം സംവിധാനം ഏർപ്പെടുത്തി. serviceonline.gov.in എന്ന വെബ്‌സൈറ്റ് വഴി പാസുകൾ ലഭിക്കും. പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ് എന്നിവ വെബ്‌സൈറ്റിൽ രേഖകളായി നൽകണം. 30 മുതൽ 70 ശതമാനംവരെ ഭിന്നശേഷിയുള്ളവർക്ക് ടിക്കറ്റ് നിരക്കിന്റെ 30 ശതമാനം മാത്രമേ നൽകേണ്ടതുള്ളൂ. 70 ശതമാനത്തിനുമുകളിൽ ഭിന്നശേഷിയുള്ളവർക്ക് സൗജന്യയാത്ര അനുവദിക്കും.